നഗരമധ്യത്തിൽ ആലപ്പുഴ സ്വദേശിനിക്ക് നേരെ അതിക്രമം… പ്രതി പിടിയിൽ

കോഴിക്കോട്: നഗരമധ്യത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മാനാഞ്ചിറ സ്‌ക്വയറിന് സമീപം യുവതിയെ കയറിപ്പിടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പയ്യാനക്കൽ തൊപ്പികാരവയൽ ഷരീഫ മൻസിലിൽ ഷഹബാദ് (29) ആണ് ടൗൺ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.

മാനാഞ്ചിറ സ്‌ക്വയറിന്റെ പ്രധാന കവാടത്തിന് സമീപം നിൽക്കുകയായിരുന്ന ആലപ്പുഴ സ്വദേശിനിയായ യുവതിയെയാണ് പ്രതി കയറിപ്പിടിച്ചത്. സംഭവത്തെ തുടർന്ന് യുവതി ടൗൺ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചതോടെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ മാനാഞ്ചിറയിൽ വെച്ചുതന്നെ ഷഹബാദിനെ പിടികൂടി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

Related Articles

Back to top button