ആലുവയിൽ സ്ക്രാപ്പ് കടയിൽ‌ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു…

കൊച്ചി: എറണാകുളം ആലുവ ഉളിയന്നൂരിലെ സ്ക്രാപ്പ് കടയിൽ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ആലുവ ചൂർണ്ണിക്കര എസ്.എം. പുരം സ്വദേശി ചന്ദ്രപ്പനാണ് മരിച്ചത്. ഫയർഫോഴ്‌സ് തീ അണയ്ക്കുന്നതിനായി ഉപയോഗിക്കുന്ന സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. തുറക്കാൻ നോക്കുന്നതിനിടെ അപകടമുണ്ടായി എന്നാണ് പ്രാഥമിക വിവരം.

Related Articles

Back to top button