മദ്യലഹരിയിൽ യൂണിഫോമിൽ ബോധമില്ലാതെ എക്സൈസ് ഉദ്യോഗസ്ഥൻ, കള്ളിക്കാട് ചെക്ക്പോസ്റ്റ് ഇന്നലെ പ്രവർത്തിച്ചത്..

കള്ളിക്കാട് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എക്സൈസ് ഉദ്യോഗസ്ഥൻ യൂണിഫോമിൽ മദ്യലഹരിയിൽ ബോധം കെട്ട് കിടന്നുറങ്ങി. കഴിഞ്ഞ ദിവസം ചെക്ക് പോസ്റ്റ് പ്രവർത്തിച്ചത് ഒരു പരിശോധനയും ഇല്ലാതെ. കള്ളിക്കാട് ചെക്ക് പോസ്റ്റിലെ എക്സൈസ് പ്രിവന്റീവ് ഓഫീസർ ഷീൻരാജിനെ യൂണിഫോമിൽ മദ്യപിച്ച് അബോധാവസ്ഥയിൽ നിൽക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടർന്ന് എക്സൈസ് അഡീഷണൽ കമ്മീഷറുടെ നിർദ്ദേശാനുസരണം നെയ്യാറ്റിൻകരയുടെ സിഐയുടെ നേതൃത്വത്തിലുള്ള സംഘം ചെക്പോസ്റ്റിൽ എത്തി. സ്ഥലത്തെത്തിയ പോലീസ് സംഘം കണ്ടത് എക്സൈസ് ഉദ്യോഗസ്ഥൻ യൂണിഫോമിൽ ബോധമില്ലാതെ തറയിൽ കിടക്കുന്നതാണ്.
തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ഷീൻരാജിനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെ ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് ഈ ഉദ്യോഗസ്ഥൻ മാത്രമാണ്. ഒരു പരിശോധനയും ഇല്ലാതെയാണ് ഇന്നലെ ചെക്ക് പോസ്റ്റ് പ്രവർത്തിച്ചത്. ചെക്പോസ്റ്റിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.



