കരമന കൂടത്തിൽ കൊലപാതക കേസ്: പ്രതി രവീന്ദ്രൻ നായരുടെ..

കരമന കാലടി കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായരെ കൊലപ്പെടുത്തിയ കേസിൽ പ്രതി രവീന്ദ്രൻ നായരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ ശക്തമായ തെളിവുകളുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. കൊലപാതകം പോലെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ജാമ്യാപേക്ഷ പരിഗണിക്കേണ്ടത് മേൽക്കോടതിയാണെന്ന പ്രോസിക്യൂഷന്റെ നിലപാടും കോടതി ശരിവെച്ചു. താൻ തികച്ചും നിരപരാധിയാണെന്നും കേസിൽ മനഃപൂർവം കുടുക്കിയതാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദങ്ങൾ കോടതി തള്ളിക്കളഞ്ഞു. കോടികൾ വിലമതിക്കുന്ന തറവാട് സ്വത്തുക്കൾ തട്ടിയെടുക്കാൻ പ്രതി ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.



