ഇപി ശ്യാംജിത്തിനെതിരെ നിയമനടപടിയുമായി വൈദേകം മാനേജ്മെൻ്റ്

സിപിഎം നേതാവ് ഇപി ജയരാജൻ്റെ സഹോദരിയുടെ മകൻ ഇപി ശ്യാംജിത്തിനെതിരെ നിയമനടപടിയുമായി വൈദേകം മാനേജ്മെൻ്റ്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയക്കുകയായിരുന്നു. 7 ദിവസത്തിനകം ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം. ഇപിയുടെ ഭാര്യ വൈദേകത്തിൽ നിക്ഷേപിച്ചത് ശശിധരൻ കർത്തയുടെ പണം ആണെന്നായിരുന്നു ശ്യാംജിത്തിൻ്റെ ആരോപണം.

അതേസമയം, ശ്യാംജിത്തിൻ്റെ ഭാര്യ ദീപ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്ന ശ്യാംജിത്തിൻ്റെ വാദം തെറ്റെന്ന് വൈദേകം പറയുന്നു. ദീപയെ ജോലിയിൽ നിന്ന് പുറത്താക്കിയത് 5 ലക്ഷത്തിൻ്റെ തട്ടിപ്പ് നടത്തിയതിനാണെന്നാണ് വാദം. പലരുടേയും പേരിൽ വ്യാജ ഒപ്പിട്ട് പണം തട്ടിയെന്നും വൈദേകം മാനേജ്മെൻ്റ് പറയുന്നു. ഇതിൻ്റെ തെളിവായി വൗച്ചറുകൾ പുറത്തുവിട്ടു. സർക്കാർ ജീവനക്കാരനായ ശ്യാംജിത്ത് വൈദേകം റിസോർട്ടിൻ്റെ പിആർഒ എന്ന പേരിൽ വിസിറ്റിംഗ് കാർഡ് അടിച്ചുവെന്നും ഇതിനെതിരെ ശ്യാംജിത്ത് ജോലി ചെയ്യുന്ന ഐസിഎമ്മിൽ പരാതി നൽകിയിട്ടുണ്ടെന്നും വൈദേകം മാനേജ്മെൻ്റ് വ്യക്തമാക്കി.

Related Articles

Back to top button