മുൻവൈരാഗ്യത്തെത്തുടർന്ന് ആക്രമണം.. സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട് കോടഞ്ചേരിയിൽ കൊലപാതകം. നൂറാംതോട് വെച്ചുണ്ടായ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നൂറാംതോട് സ്വദേശി ജിതിൻ(29) ആണ് മരിച്ചത്. ആക്രമണത്തിൽ ജിതിന്റെ സഹോദരനായ ജിബിൻ, ബന്ധു സുരേഷ് എന്നിവർക്കും പരിക്കേറ്റു.

ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കൊല്ലപ്പെട്ട ജിതിന്റെ സുഹൃത്തായ ബിജുവാണ് മൂവരെയും കുത്തിയത്. ഇയാളെ പോലീസ് പിടികൂടി. ഇയാൾ നിലവിൽ പോലീസിന്റെ കസ്റ്റഡിയിലാണ്. ആക്രമണത്തിൽ പരിക്കേറ്റ ജിബിനെയും സുരേഷിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യക്തിവൈരാ​ഗ്യത്തെത്തുടർന്ന അക്രമണമെന്നാണ് പ്രാഥമികവിവരം.

Related Articles

Back to top button