വടകര ദേശീയപാതയുടെ ശോചനാവസ്ഥയെ പറ്റി സഭയിൽ വികാരഭരിതയായി കെ.കെ. രമ

വടകര ദേശീയപാതയുടെ ശോച്യാവസ്ഥയും രൂക്ഷമായ ഗതാഗതക്കുരുക്കും നിയമസഭയിൽ ഉന്നയിച്ച് കെ.കെ. രമ എം.എൽ.എ. നാട്ടുകാരുടെ കടുത്ത പ്രതിഷേധം കാരണം വാഹനത്തിൽ ‘എം.എൽ.എ’ ബോർഡ് വച്ച് യാത്ര ചെയ്യാൻ പോലും കഴിയാത്ത ദുഃസ്ഥിതിയാണെന്ന് അവർ വികാരഭരിതയായി വ്യക്തമാക്കി. നിലവിൽ ബോർഡ് എടുത്തുമാറ്റിയാണ് താൻ യാത്ര ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

അഞ്ചാറു വർഷമായി പ്രദേശത്തെ ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. ഭൂരിഭാഗം വീടുകളിലേക്കും സഞ്ചരിക്കാൻ വഴിയില്ലാത്ത സ്ഥിതിയാണ്. മഴ പെയ്താൽ റോഡിൽ നിൽക്കാൻ പോലും കഴിയില്ല. ദേശീയപാത ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അവർക്ക് യാതൊരു ഉത്തരവാദിത്തവുമില്ല.മുൻ സർക്കാരിന്റെ കാലത്തും ഈ വിഷയം സഭയിൽ ഉന്നയിച്ചിരുന്നു. പൊതുമരാമത്ത് മന്ത്രി അടിയന്തരമായി ഇടപെട്ട് ഇതിനൊരു പരിഹാരം കാണണമെന്നും കെകെ രമ ആവശ്യപ്പെട്ടു.

Related Articles

Back to top button