സംസ്ഥാനത്ത് പി.എസ്.സി പരീക്ഷ തട്ടിപ്പിൽ ആദ്യ അറസ്റ്റ്…. മുൻ ഉദ്യോഗസ്ഥൻ…

തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി പരീക്ഷാ തട്ടിപ്പിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ആസൂത്രണ ബോർഡ് നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് പരീക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന മുൻ ഉദ്യോഗസ്ഥൻ പി. സതീഷാണ് അറസ്റ്റിലായത്. കോഴിക്കോട് നിന്നാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് ഈ കേസിൽ സതീഷിനെ പ്രതിയായി ചേർത്തത്. കഴിഞ്ഞ വർഷം സർവീസിൽ നിന്ന് വിരമിച്ച സതീഷ്, വിവാദത്തിലായ പരീക്ഷയുടെ മൂല്യനിർണയ ചുമതലയും വഹിച്ചിരുന്നു. കേസിൽ കൂടുതൽ പേരുടെ പങ്കാളിത്തം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നാണ് സൂചന.

Related Articles

Back to top button