രഞ്ജി ട്രോഫിയിൽ ചരിത്രമെഴുതി ആയുഷ് ബദോനി… തുടർച്ചയായ ഇന്നിങ്‌സുകളിൽ ഇരട്ട സെഞ്ചുറി

ന്യൂഡൽഹി: രഞ്ജി ട്രോഫിയിൽ തുടർച്ചയായ രണ്ട് ഇന്നിങ്‌സുകളിൽ ഇരട്ട സെഞ്ചുറി നേടി ഡൽഹി താരം ആയുഷ് ബദോനി ചരിത്രത്തിലേക്ക്. മുൻ ഇന്ത്യൻ താരങ്ങളായ വിരാട് കോലിക്കും ഗൗതം ഗംഭീറിനും ശേഷം ഈ നേട്ടത്തിലെത്തുന്ന ഡൽഹി താരമാണ് ബദോനി. കഴിഞ്ഞ മത്സരത്തിൽ ഗുജറാത്തിനെതിരെ 217 റൺസ് അടിച്ചുകൂട്ടിയ ബദോനി, തൊട്ടടുത്ത മത്സരത്തിൽ ഝാർഖണ്ഡിനെതിരെയും അതേ ഫോം ആവർത്തിച്ചു.

ഒന്നാമിന്നിങ്‌സിൽ 228 പന്തുകൾ നേരിട്ട താരം പുറത്താകാതെ 210 റൺസാണ് നേടിയത്. ഒരു ഘട്ടത്തിൽ 5 വിക്കറ്റിന് 181 റൺസ് എന്ന നിലയിൽ വൻ തകർച്ച നേരിട്ട ഡൽഹിയെ, ബദോനിയും 150 റൺസുമായി പുറത്താകാതെ നിന്ന സുമിത് മാഥൂറും ചേർന്നാണ് മികച്ച സ്ലേക്കിലെത്തിച്ചത്. ഇരുവരും ചേർന്ന് നേടിയ 334 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടിന്റെ കരുത്തിൽ ഡൽഹി ഒന്നാമിന്നിങ്‌സിൽ 515 റൺസിന് ഡിക്ലയർ ചെയ്യുകയായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 60-ൽ അധികം ബാറ്റിംഗ് ശരാശരി ഉള്ള ആയുഷ് ബദോനി, തുടർച്ചയായ ഇന്നിങ്‌സുകളിൽ ഇരട്ട സെഞ്ചുറി നേടുന്ന ലോകത്തിലെ 21-ാമത്തെ ബാറ്ററാണ്. 2024-25 രഞ്ജി സീസണിൽ ഗോവൻ താരം സ്നേഹൽ കൗതങ്കറും സമാനമായ രീതിയിൽ രണ്ട് ഇന്നിങ്‌സുകളിൽ ഇരട്ട സെഞ്ചുറി നേടിയിരുന്നു.

Related Articles

Back to top button