പി പി ദിവ്യക്കെതിരായ പരാതി പിൻവലിക്കാൻ പണം ചോദിച്ചെന്ന ആരോപണം…നിയമ നടപടിയുമായി മുഹമ്മദ് ഷമ്മാസ്

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റും സിപിഎം നേതാവുമായ പി പി ദിവ്യക്കെതിരായ പരാതി പിൻവലിക്കാൻ പണം ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ നിയമ നടപടിയുമായി കെഎസ്‍യു നേതാവ് മുഹമ്മദ് ഷമ്മാസ്. കാർട്ടൺ ഇന്ത്യ കമ്പനി എംഡി മുഹമ്മദ് ആസിഫിന് വക്കീൽ നോട്ടീസ് അയച്ചു. 7 കോടി രൂപ നഷ്ട പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്. മുഹമ്മദ് ആസിഫ് ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു. പി പി ദിവ്യക്കെതിരായ പരാതി പിൻവലിക്കാൻ 5 ലക്ഷം രൂപ ഷമ്മാസ് ആവശ്യപ്പെട്ടെന്നായിരുന്നു ആസിഫിൻ്റെ ആരോപണം. ദിവ്യയുടെ ബെനാമി സ്ഥാപനമെന്ന ആരോപണം നേരിടുന്ന കമ്പനിയാണ് കാർട്ടൺ.



