നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി…

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതികളായ സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക. പ്രതികളുടെ റിമാന്‍ഡ് കാലാവധി 14 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. സാക്ഷി മൊഴി ഇനിയും രേഖപ്പെടുത്താനുള്ളതിനാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.



