പരീക്ഷാ ക്രമക്കേട്: പിഎസ് സി ചെയര്മാന് ഇന്ന്….

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ പിഎസ് സി ചെയര്മാന് ഡോ. എം ആര് ബൈജുവിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തേക്കും. രാവിലെ 11 ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് ബൈജുവിന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി പിഎസ്സി അംഗങ്ങളായ എസ്.എ. സെയ്ഫ്, എസ്. ശ്രീകുമാര്‍, സ്റ്റാലി തോമസ് എന്നിവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.



