കറണ്ട് പോയത് കാരണം കച്ചവടം തടസപ്പെട്ടു; കൊല്ലത്ത് കെഎസ്ഇബി ഉദ്യോഗസ്ഥരെ ആക്രമിച്ച് വ്യാപാരി

കൊല്ലത്ത് കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് നേരെ മർദ്ദനവുമായി വ്യാപാരി. ഇന്നലെ രാത്രിയായിരുന്നു സംഭവം.കൊല്ലം പള്ളിമുക്ക് സെക്ഷനിലെ സബ് എഞ്ചിനീയർ ജിഷ, ഓവർസീയർ മുഹമ്മദ് നൗഫൽ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ഗുരുതര പരിക്കില്ലെന്നാണ് വിവരം. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.

പള്ളിമുക്ക് സെക്ഷൻ പരിധിയിൽ എൻ.എസ് സഹകരണ ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. കേബിൾ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് പ്രദേശത്ത് വൈദ്യുതി ബന്ധം താത്കാലികമായി വിച്ഛേദിച്ചിരുന്നു. അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കെ വ്യാപാരി ഉദ്യോഗസ്ഥർക്ക് സമീപത്തേക്ക് എത്തി മർദ്ദിച്ചെന്നാണ് പരാതി.

Related Articles

Back to top button