അര്‍ണബ് ചുഴലിക്കാറ്റില്‍ ഒരു മരണം…

ആന്ധ്രാപ്രദേശില്‍ അര്‍ണബ് ചുഴലിക്കാറ്റില്‍ ഒരു മരണം. പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റാണ് വിശാഖപട്ടണത്ത് 65കാരന്‍ മരിച്ചത്. 206 മരങ്ങള്‍ കടപുഴകി. അര്‍ണബ് ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങള്‍ തമിഴ്‌നാട്ടിലുമുണ്ടായി. എന്നൂരില്‍ കടല്‍ക്ഷോഭത്തില്‍ റോഡിലേക്ക് എത്തിയ തിരയില്‍ വാഹനങ്ങള്‍ അകപ്പെട്ടു.

അര്‍ണബ് ചുഴലിക്കാറ്റ് പുലര്‍ച്ചെ രണ്ടു മണിക്കും നാലു മണിക്കും ഇടയില്‍ തീരം തൊടുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ബാപട്‌ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലാണ് കാറ്റ് തീരം തൊടുക. 22 കിലോമീറ്റര്‍ വേഗത്തിലാണ് നിലവില്‍ കാറ്റിന്റെ സഞ്ചാരം. വിശാഖപട്ടണത്ത് നിന്ന് 260 കിലോമീറ്റര്‍ അകലെയും കാക്കിനടയില്‍ നിന്ന് 380 കിലോമീറ്റര്‍ അകലെയുമാണ് കാറ്റിന്റെ സ്ഥാനം. തീവ്രചുഴലിക്കാറ്റായി അര്‍ണബ് മാറിയതോടെ തന്നെ ആന്ധ്രാപ്രദേശിന്റെ തീരമേഖലകളില്‍ അതിശക്തമായ കാറ്റും ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button