ഹാര്‍ദിക് പാണ്ഡ്യ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക്….

ഐപിഎല്‍ 2027 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ ടീമിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമാകുന്നു. സി എസ് കെയുടെ ചിഹ്നമായ ‘ലിയോ’ പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ വീഡിയോയാണ് ആരാധകര്‍ക്കിടയില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് വഴിതുറന്നത്. ഹാര്‍ദിക്കിന്റെ ജേഴ്‌സി നമ്പറായ ’33’ രേഖപ്പെടുത്തിയ പ്ലക്കാര്‍ഡ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതാണ് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയത്.

അഞ്ച് തവണ ചാമ്പ്യന്‍മാരായ സിഎസ്‌കെ ഒരു വന്‍ ട്രേഡിലേക്ക് വിരല്‍ ചൂണ്ടുകയാണോ എന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍, ഇത് സംബന്ധിച്ച് ഫ്രാഞ്ചൈസി ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. കഴിഞ്ഞ 2026 സീസണിലെ മുംബൈയുടെ മോശം പ്രകടനത്തിന് പിന്നാലെ ഉയര്‍ന്ന ട്രേഡ് വാര്‍ത്തകളെ മുന്‍നിര്‍ത്തിയുള്ള തന്ത്രപരമായ സോഷ്യല്‍ മീഡിയ പോസ്റ്റാകാനും സാധ്യതയുണ്ട്. മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനും ഈ വീഡിയോയോട് രസകരമായി പ്രതികരിച്ചിട്ടുണ്ട്.

Related Articles

Back to top button