സമരം നിര്‍ത്തണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്…സമരം കടുപ്പിച്ച് LPST ഉദ്യോഗാര്‍ത്ഥികൾ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധ സമരം കടുപ്പിച്ച് LPST ഉദ്യോഗാര്‍ത്ഥികള്‍. നിരാഹാര സമരത്തിന് പുറമെ ദിവസവും വ്യത്യസ്ത പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. കഴിഞ്ഞ ദിവസം സമരസമിതി നേതാവ് വളര്‍മതി തല മുണ്ഡനം ചെയ്ത് നിരാഹാരം ആരംഭിച്ചതിന് പിന്നാലെ രാപകല്‍ സമരവും തുടങ്ങി.
‘വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് അനുസരിച്ചാണ് ടീച്ചര്‍മാരുടെ ജോലി നിര്‍ണയിക്കപ്പെടുന്നത്. ക്ലാസുകളില്‍ കുട്ടികളുടെ എണ്ണം കുറവാണ്. എന്നാല്‍ തിങ്ങിനിറഞ്ഞ ക്ലാസുകളുമുണ്ട്. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥി-അധ്യാപക അനുപാതം കുറയ്ക്കണം. കുട്ടികളുടെ ചിന്തകള്‍ പരിപോഷിപ്പിക്കാന്‍ അധ്യാപകരുടെ എണ്ണം വര്‍ധിപ്പിക്കണം. എല്ലാ മേഖലയിലും കാലോചിതമായ മാറ്റം അനിവാര്യമാണ്. സര്‍ക്കാര്‍ തന്നെ വിഷയം പഠിച്ച് തീരുമാനമെടുക്കണം’. അനുപാതം കുറയ്ക്കുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാവുകയാണെങ്കില് 10,000 അധ്യാപകര്‍ക്ക് 100 ദിന കര്‍മ്മപരിപാടിയില്‍ എങ്ങനെ ജോലി കൊടുക്കും എന്നും വളര്‍മതി ചോദിച്ചു.



