എംഎൽഎമാർക്ക് ഐപാഡ്, ശമ്പള വർധന; സതീശൻ സർക്കാറിനെതിരെ…

എംഎൽഎമാർക്ക് ശമ്പളവും ആനുകൂല്യങ്ങളും കൂട്ടുന്നതിലും ഐപാഡ് വിതരണത്തിലും സർക്കാറിനെതിരെ വിമർശനം ഉയരുന്നു. സർക്കാർ നടപടി ധൂർത്താണെന്ന് വിമർശനമുയർന്നു. അതേസമയം, കോടികൾ ചെലവഴിച്ചുള്ള ഐപാഡ് വിതരണത്തിൽ അടക്കം പ്രതിപക്ഷത്തും മൗനം തുടരുകയാണ്. പിഎസ് സി അംഗങ്ങളുടെ അനുകൂല്യങ്ങളിൽ തൊടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശവും ചർച്ചയാകുന്നു. എൽഡിഎഫ് സർക്കാർ പിഎസ്‍സി അം​ഗങ്ങളുടെ ശമ്പളം വർധിപ്പിച്ചപ്പോൾ അന്നത്തെ പ്രതിപക്ഷം രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം പിഎസ്‍സി അം​ഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറക്കില്ലെന്ന് മുഖ്യമന്ത്രി സഭയിൽ അറിയിച്ചു.

Related Articles

Back to top button