ഭർത്താവിന്റെ സഞ്ചയന ചടങ്ങുകൾ നടക്കാനിരിക്കെ ഭാര്യയും..

ഭർത്താവിന്റെ സഞ്ചയന ചടങ്ങുകൾ നടക്കാനിരിക്കെ ഭാര്യയും അന്തരിച്ചു. കഴിഞ്ഞ ബുധനാഴ്ച അന്തരിച്ച കവിയും ഗ്രന്ഥകാരനും പ്രഭാഷകനും മുതിർന്ന സോഷ്യലിസ്റ്റ് നേതാവുമായിരുന്ന മാന്നാർ തോട്ടത്തിൽ എം സുരേന്ദ്രനാഥിന്റെ സഞ്ചയന ചടങ്ങുകൾ തിങ്കളാഴ്ച നടത്താനിരിക്കെയാണ് ഭാര്യ ഉമാദേവി (70) ഞായറാഴ്ച രാത്രി അന്തരിച്ചത്. ഇതോടെ ഭർത്താവിന്റെ സഞ്ചയന ചടങ്ങുകൾ മാറ്റിവെച്ച് തിങ്കളാഴ്ച വൈകിട്ട് നാലിന് ഉമാദേവിയുടെ സംസ്കാരം നടത്തി.

മലപ്പുറം ആച്ചിക്കുളത്ത് തപോവനത്തിൽ കുടുംബാംഗമായ ഉമാദേവി രണ്ടു മാസത്തോളമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: എ രഘു (ദുബായ്), ജയന്തി. മരുമകൾ: നയന ബാലകൃഷ്ണൻ.

Related Articles

Back to top button