വായുമലിനീകരണം.. വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നു

വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നു. ബിഎസ്-6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാത്ത, ഡൽഹിക്ക് പുറത്തു രജിസ്റ്റർ ചെയ്ത പെട്രോൾ, ഡീസൽ വാഹനങ്ങൾക്കാണ് നിയന്ത്രണം ബാധകം. നവംബർ ഒന്നിന് നിലവിൽ വരുന്ന നിയന്ത്രണം 2027 ജനുവരി 31 വരെ തുടരും. ബിഎസ്-3, ബിഎസ്-4 വിഭാഗത്തിലെ 10 ലക്ഷം വാഹനങ്ങളെ നിയന്ത്രണം ബാധിക്കുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. ഗുരുഗ്രാം, ഫരീദാബാദ്, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് തുടങ്ങിയ നഗരങ്ങളിൽനിന്ന് ദിവസവും ഡൽഹിയിലേക്ക് യാത്ര ചെയ്യുന്നവരെയാണ് നിയന്ത്രണം കാര്യമായി ബാധിക്കുക.

ഗതാഗത വകുപ്പിന്റെ കണക്കുകൾ പ്രകാരം ഗുരുഗ്രാം, ഫരീദാബാദ് മേഖലകളിലായി ഏകദേശം രണ്ട് ലക്ഷം വാഹനങ്ങൾ ബിഎസ്-6 മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. നോയിഡ, ഗ്രേറ്റർ നോയിഡ എന്നിവിടങ്ങളിലായി നാല് ലക്ഷത്തിലേറെ വാഹനങ്ങളും ബിഎസ്-6ന് താഴെയാണ്. ഗാസിയാബാദിലും ഏകദേശം നാല് ലക്ഷം വാഹനങ്ങൾ ഈ വിഭാഗത്തിലുണ്ട്.ആംബുലൻസുകൾ, അഗ്‌നിരക്ഷാ വാഹനങ്ങൾ, അവശ്യസേവന വാഹനങ്ങൾ എന്നിവയ്ക്ക് ഇളവുണ്ട്. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് ഈ പ്രത്യേക പ്രവേശന നിയന്ത്രണം ബാധകമല്ല.

Back to top button