സർക്കാർ വാക്ക് പാലിച്ചില്ല ; തല മുണ്ഡനം ചെയ്ത് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്

സർക്കാരിന്റെ വഞ്ചനയിൽ പ്രതിഷേധിച്ച്‌ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. സെക്രട്ടറിയറ്റിനു മുന്നിലെ സമരപ്പന്തലിലാണ് സമരസമിതി കൺവീനർ വളർമതി തല മുണ്ഡനം ചെയ്തത്. നിരാഹാരസമരം ആരംഭിക്കുമെന്നും വളർമതി അറിയിച്ചു. സർക്കാരിന്റെ ഭാ​ഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ തല മുണ്ഡനം ചെയ്ത് നിരാഹാരം ആരംഭിക്കുമെന്ന് റാങ്ക് ഹോൾഡേഴ്സ് മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ യാതൊരു തീരുമാനവും ഉണ്ടാകാഞ്ഞ പശ്ചാത്തലത്തിലാണ് ഉദ്യോ​ഗാർഥികൾ നടപടി കടുപ്പിച്ചത്. വിവിധ ആവശ്യങ്ങളുന്നയിച്ച് മുമ്പും വളർമതി നിരാഹാര സമരം നടത്തിയിരുന്നു. എന്നാൽ ആവശ്യങ്ങൾ നടപ്പാക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതിന്റെ പേരിലാണ് നിരാഹാരം അവസാനിപ്പിച്ചത്.

ഉദ്യോ​ഗാർ‌ഥികളെ തഴയുന്ന സമീപനമാണ് പിന്നീട് ഉണ്ടായത്. സാമ്പത്തിക ബാധ്യതയുടെ പേരുപറഞ്ഞ് ഞങ്ങളുടെ ആവശ്യങ്ങൾ തഴയുകയായിരുന്നു. ഇതിനാലാണ് കടുത്ത സമരമുറകളിലേക്ക് പോകേണ്ടി വന്നത്. മുഖ്യമന്ത്രി വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഞങ്ങൾക്കൊപ്പമുണ്ടെന്ന് വാചാലനായ വ്യക്തിയാണ്. എന്നാൽ മുഖ്യമന്ത്രിയായപ്പോൾ അവ​​ഗണിക്കുന്നു. മനുഷ്യന്റെ ജീവന് വിലയുണ്ടോയെന്ന് സർക്കാർ പറയണമെന്നും വളർമതി പറഞ്ഞു. നീതി നടപ്പാകും വരെ സമരം തുടരുമെന്നും വളർമതി വ്യക്തമാക്കി.

Related Articles

Back to top button