പിണറായിക്കും വീണയ്ക്കും റിയാസിനുമായി പ്രമുഖ അഭിഭാഷകരുടെ നിര!

മാസപ്പടി കേസിലെ അപ്പീലിൽ ഹൈക്കോടതിയിൽ ശക്തമായ വാദമുഖങ്ങളുമായി പിണറായി വിജയൻറെ അഭിഭാഷകൻ. സിംഗിൾ ബെഞ്ചിനെ സമീപിച്ച കെ എം ഷാജഹാന് രാഷ്ട്രീയ താൽപര്യമെന്ന് പിണറായി വിജയൻറെ അഭിഭാഷകൻ വാദിച്ചു. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യം ഇല്ലെന്ന കാര്യം സിംഗിൾ ബെഞ്ച് പരിശോധിക്കേണ്ടിയിരുന്നു. എന്ത് കുറ്റം ചെയ്‌തെന്ന് ഇഡിയും പറഞ്ഞിട്ടില്ലെന്നും വാദം. പിണറായി വിജയനും വീണയ്ക്കും റിയാസിനുമായി പ്രമുഖ അഭിഭാഷകരുടെ നിരയാണ് കോടതിയിൽ ഹാജരായത്.



