പച്ചക്കൊടി പൂഴ്ത്തിവെക്കലല്ലെന്ന് ബോധ്യപ്പെടുത്തിയ മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ…

തിരുവനന്തപുരം: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ഒളിയമ്പുമായി കെ പി നൗഷാദ് അലി എംഎല്‍എ. മുസ്‌ലിം ലീഗിന് എതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് രാഷ്ട്രീയപരമായാണ് മറുപടി നല്‍കേണ്ടതെന്ന് കെ പി നൗഷാദ് അലി പറഞ്ഞു. ആശയപരമായ പ്രതിരോധമാണ് അവിടെ തീര്‍ക്കേണ്ടതെന്നും പച്ചക്കൊടി പൂഴ്ത്തിവെക്കലല്ലെന്ന് ബോധ്യപ്പെടുത്തിയ മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍ നേരുന്നുവെന്നും നൗഷാദ് അലി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു നൗഷാദ് അലിയുടെ പരാമര്‍ശം.

‘വയനാട്ടില്‍ ഉയര്‍ന്ന് പറന്ന മുസ്‌ലിം ലീഗിന്റെ കൊടി പാക് പതാകയാണെന്ന തെറ്റിദ്ധാരണ പരത്തി ധ്രുവീകരണമുണ്ടാക്കാന്‍ ബിജെപി വലിയ ശ്രമം നടത്തിയിരുന്നു. ലീഗും പച്ചപ്പതാകയും പിന്നീട് പലപ്പോഴും മോദിയടക്കമുള്ളവരുടെ മോശം പരാമര്‍ശങ്ങള്‍ക്ക് വിധേയമായി. ബിജെപി തുടരുന്ന വിമര്‍ശനങ്ങളുടെ മുനയൊടിക്കുന്ന പൊളിറ്റിക്കല്‍ നരേറ്റീവുകളാണ്, രാജ്യം മുഴുവന്‍ ശ്രദ്ധിക്കുന്ന തലത്തില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ ഇന്ത്യന്‍എക്‌സ്പ്രസ്സിനു നല്‍കിയ അഭിമുഖത്തില്‍ സ്ഥാപിച്ചത്. നാല്‍പതുകളിലെ വിഭജനകാലത്തെ സര്‍വ്വേന്ത്യാ ലീഗിനോട് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിനെ ചേര്‍ത്തു പറയുന്ന സംഘപരിവാര്‍ ദുഷ്ടലാക്ക് കേരളമുഖ്യമന്ത്രി തുറന്നു കാട്ടി’, നൗഷാദ് അലി പറഞ്ഞു.

Related Articles

Back to top button