മോദിയുടെ പിതാവിനെക്കുറിച്ചുള്ള ഖർഗെയുടെ പരാമർശം; കടുത്ത മറുപടിയുമായി അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിനെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ വിവാദ പരാമർശത്തിൽ കടുത്ത മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞ 12 വർഷത്തെ തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങൾ കാരണം കോൺഗ്രസിനുണ്ടായ കടുത്ത നിരാശയാണ് ഇത്തരമൊരു പരാമർശത്തിന് പിന്നിലെന്ന് അമിത് ഷാ ആരോപിച്ചു. ഖാർഗെയുടെ വാക്കുകൾ എല്ലാവിധ രാഷ്ട്രീയ മര്യാദകളുടെയും ലംഘനമാണെന്നും കോൺഗ്രസിന്റെ ഈ അധിക്ഷേപത്തിന് ജനങ്ങൾ തന്നെ കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.



