68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു….

68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് എൻ.ഐ.ടി മൈതാനത്ത് തിരിതെളിഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശൻ കായിക മാമാങ്കം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും മേളയുടെ ബ്രാൻഡ് അംബാസഡറുമായ ഒളിമ്പ്യൻ പി.ടി. ഉഷ എം.പി. ദീപശിഖ തെളിയിച്ചു. പൊതുവിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഈ സർക്കാർ കായിക മേഖലയ്ക്ക് വലിയ മുൻഗണന കൊടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.കേരളത്തിൽ നിന്നും മത്സരത്തിന് പോകുന്നവർക്ക് ടി.എയും ഡി.എയും ഉറപ്പായും നൽകും എല്ലാ ജില്ലകളിലും പുതിയ കളിക്കളങ്ങൾ ഉണ്ടാകും. ലഹരിക്കുള്ള മറുപടിയാണ് സ്പോർട്സെന്നും മുഖ്യമന്ത്രി പറഞ്ഞു.



