കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് സന്ദേശം…

കോഴിക്കോട്: കോഴിക്കോട് വെച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയുണ്ടെന്നും സുരക്ഷ കൂട്ടണമെന്നും പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം അയച്ചയാൾ കസ്റ്റഡിയിൽ. മലപ്പുറം പാണ്ടിക്കാട് സ്വദേശിയെയാണ് കോഴിക്കോട് ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി അയച്ച വ്യാജ സന്ദേശമാണിതെന്ന് അധികൃതർ വ്യക്തമാക്കി. കസ്റ്റഡിയിലുള്ള യുവാവിനെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് നോട്ടീസ് നൽകി വിട്ടയക്കുമെന്ന് പൊലീസ് അറിയിച്ചു.




