മീൻപിടിക്കാനിറങ്ങിയ സൈനികനെ കാണാതായി…

കോഴിക്കോട്: ചാലിയാറിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ പുഴയിൽ കാണാതായി. പെരുവയൽ സ്വദേശി സുധീഷിനെയാണ് കാണാതായത്. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. മൂന്ന് ദിവസം മുൻപ് അവധിക്കായി നാട്ടിലെത്തിയ സുധീഷ് മീൻപിടിക്കുന്നതിനായി വല വീശുന്നതിനിടെ കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു. ഊർക്കടവ് പാലത്തിന് സമീപമാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ് മാവൂരിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്കൂബ സംഘവും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും സുധീഷിനെ കണ്ടെത്താനായില്ല. തുടർന്ന് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. നാളെ വീണ്ടും തിരച്ചിൽ തുടരും.

Related Articles

Back to top button