ഡൽഹി പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തി അമിത് ഷാ

ഡൽഹിയിൽ പ്രതിഷേധം കടുക്കാനുള്ള സാധ്യതയെക്കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹി പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ഷാ ചർച്ച നടത്തിയത്. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളിൽ ഇതുവരെ രജിസറ്റർ ചെയ്ത 57 കേസുകളും ക്രൈംബ്രാഞ്ചിന് കൈമാറി. അതേസമയം, ഈ മാസം 30ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പ്രതിപക്ഷം പ്രതീകാത്മകമായി ഇംപീച്ച് ചെയ്യും. പീസ് ബോണ്ടിൽ ഒപ്പിടില്ലെന്ന് ഇന്ന് സ്പെഷൽ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായ നേഹ ബോറ ആവർത്തിച്ചു.




