മുത്തശ്ശിക്കൊപ്പം താമസിക്കുന്ന 13കാരിയെ വീട്ടിൽ ആളില്ലാത്ത തക്കം നോക്കി കടന്നുപിടിക്കാൻ ശ്രമം

പത്തനംതിട്ട തിരുവല്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി കടന്നു പിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തിരുവല്ല വെൺപാല പുതുവൽ വീട്ടിൽ ദിലീപ് കുമാർ ( 40)നെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോയിരുന്നു. മുത്തശ്ശിക്ക് ഒപ്പം താമസിച്ചിരുന്ന പെൺകുട്ടിയെയാണ് ഇയാൾ വീട്ടിൽ ആളില്ലാത്ത തക്കം നോക്കിയെത്തി കടന്നുപിടിച്ചെന്നാണ് പരാതി. ആക്രമണത്തെ തുടർന്ന് പെൺകുട്ടി പൊലീസിൽ പരാതി നൽകി. പൊലീസിൽ പരാതിപ്പെട്ടതിന് ഇതിന് പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു.

തുടർന്ന് പൊലീസ് വ്യാപകമായ നടത്തിയ തെരച്ചിലിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ദിലീപ് ഡ്രൈവറായി ജോലി ചെയ്യുകയാണ്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അതേസമയം ദിലീപ് കുമാർ യൂത്ത് കോൺഗ്രസ് കുറ്റൂർ മണ്ഡലം കമ്മിറ്റി ഭാരവാഹി ആണെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും അടിസ്ഥാന രഹിതമാണെന്നും ഇയാൾക്ക് കോൺഗ്രസിന്റെയോ യൂത്ത് കോൺഗ്രസിന്റെയോ യാതൊരു ഭാരവാഹിത്വവും ഇല്ല എന്നും കോൺഗ്രസ് കുറ്റൂർ മണ്ഡലം പ്രസിഡണ്ട് പോൾ തോമസ് അറിയിച്ചു.

Related Articles

Back to top button