രണ്ട് ദിവസത്തെ ഇടിവിന് പിന്നാലെ സ്വർണവിലയിൽ നേരിയ വർധന… പവന്….

സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസത്തെ വിലയിടിവിന് പിന്നാലെ സ്വർണവിലയിൽ നേരിയ വർധന. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,070 രൂപയായി. ഒരു പവൻ സ്വർണം വാങ്ങാൻ 1,04,560 രൂപ നൽകണം.കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പവന് 2,640 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് ഇന്ന് വിലയിൽ നേരിയ വർധനയുണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 4,000 ഡോളറിന് താഴെയെത്തിയിരുന്നു. ആഗോള വിപണിയിലെ വിലയിലുണ്ടാകുന്ന മാറ്റങ്ങൾ കേരളത്തിലെ സ്വർണവിലയെയും സ്വാധീനിക്കാറുണ്ട്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 220 രൂപയും 10 ഗ്രാമിന് 2,200 രൂപയുമാണ് വില.

Related Articles

Back to top button