ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. മലേഷ്യൻ കമ്പനിയുടെ പ്രൊജക്ട് മാനേജർ ലീ ജീവനൊടുക്കിയ സംഭവത്തിൽ ഗ്യാനേഷിനെതിരെ മൊഴി നൽകാൻ തയ്യാർ എന്ന് അദ്ദേഹത്തിൻറെ സുഹൃത്ത് സർക്കാരിനെയും വിജിലൻസിനെയും അറിയിച്ചു. ഗ്യാനേഷ് കുമാർ ലീ യെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് സുഹൃത്തിൻറെ മൊഴി. ബെൽ കമ്പനിയുടെ മുൻ ജീവനക്കാരനാണ് ഗ്യാനേഷിനെതിരെ മൊഴി നൽകാമെന്ന് പറഞ്ഞിരിക്കുന്നത്. ലീ യുടെ കമ്പനിക്കൊപ്പം കെഎസ്ടിപി കരാർ ഏറ്റെടുത്ത കമ്പനിയാണ് ബെൽ.

ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസിനൊപ്പം ക്രൈംബ്രാഞ്ചും കേസെടുത്തേക്കും. കേസിൽ പുതിയ തെളിവുകൾ തേടാനാണ് നീക്കം. മലേഷ്യൻ കമ്പനിയുടെ പ്രൊജക്ട് മാനേജർ ലീ ജീവനൊടുക്കിയതിലും പുതിയ അന്വേഷണം ഉണ്ടാകും. മലേഷ്യയിൽ പോയി ലീയുടെ ബന്ധുക്കളെ കാണാൻ ശ്രമം നടത്തും. വിജിലൻസ് അന്വേഷണത്തിന് പുറമെ ആണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് നീക്കം നടത്തുന്നത്. അതേസമയം ഗ്യാനേഷ് കുമാറിനെതിരായ മുൻ വിജിലൻസ് അന്വേഷണങ്ങൾ പരിശോധിച്ച എസ് പിമാർ വിജിലൻസ് ഡയറക്ടർക്ക് ഇന്ന് റിപ്പോർട്ട് നൽകും.

Related Articles

Back to top button