നൂറ് രൂപ നോട്ടിൽ പൊതിഞ്ഞുസൂക്ഷിച്ചത് കണ്ടപ്പോൾ സംശയം; യുവാവിന്റെ വീട്ടിൽ നിന്ന് പിടിച്ചത്…

ചാക്ക ഐടിഐക്ക് സമീപത്തായി കഞ്ചാവും എംഡിഎംഎയും വിൽപ്പന നടത്തിവന്ന യുവാവിനെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തു. ചാക്ക ഐടിഐക്ക് സമീപം ഒളിയത്തുവിളാകം വീട്ടിൽ അച്ചു ഷാൻ (29) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 1.266 കിലോഗ്രാം കഞ്ചാവ്, നൂറ് രൂപ നോട്ടിൽ പൊതിഞ്ഞുസൂക്ഷിച്ച നിലയിൽ എംഡിഎംഎ, കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ഉപകരണം, ലഹരി ഇടപാടുകൾക്കായി ഉപയോഗിച്ച സ്മാർട്ട് ഫോൺ എന്നിവയും പൊലീസ് പിടിച്ചെടുത്തു.
കുറച്ചു ദിവസങ്ങളായി പ്രദേശത്ത് ലഹരി വിൽപ്പന നടക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ഇയാളുടെ സ്ഥിരം ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് അന്വേഷണം. ഊർജ്ജിതമാക്കാനാണ് പൊലീസ് തീരുമാനം. സിറ്റി പൊലീസ് കമ്മീഷണർ ഡോ. അരുൾ ആർ ബി കൃഷ്ണയുടെ മേൽനോട്ടത്തിൽ എസിപി സജിമോന്റെ നേതൃത്വത്തിലുള്ള തുഫാൻ സ്ക്വാഡും പേട്ട എസ്എച്ച്ഒ സന്ദീപ് അടക്കമുള്ള പൊലീസ് സംഘവുമാണ് റെയ്ഡിന് നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു



