നെടുമ്പാശ്ശേരി അപകടത്തിന് അഞ്ച് സെക്കൻഡ് മുൻപുള്ള മരണപ്പാച്ചിലിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിടയാക്കിയ മിനികൂപ്പർ അപകടത്തിൽ മരണപ്പാച്ചിലിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അപകടത്തിന് തൊട്ടുമുമ്പ് കാർ 150 കിലോമീറ്റർ വേഗതയിലാണ് പാഞ്ഞതെന്ന് ഫോൺ പരിശോധനയിൽ വ്യക്തമായി. അപകടത്തിൽ സുഹൈലിനൊപ്പം യാത്ര ചെയ്തിരുന്ന ജോയലിന്റെ ഫോണിലാണ് ഈ ദൃശ്യങ്ങൾ കണ്ടെത്തിയത്. അപകടത്തിന് അഞ്ച് സെക്കൻഡ് മുൻപ് എടുത്ത ദൃശ്യത്തിൽ കാറിന്റെ സ്പീഡോ മീറ്റർ വ്യക്തമായി കാണാൻ സാധിക്കുമെന്ന് പൊലീസിന്റെ പരിശോധനയിൽ തെളിഞ്ഞു.



