കോവളം സ്പാ പീഡനക്കേസിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്….

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ അന്വേഷണം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു. ഇരയായ 16-കാരിയുടെ ബന്ധുക്കളായ ദമ്പതികളെ അറസ്റ്റ് ചെയ്യുന്നതിനായി തമിഴ്‌നാട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. കോടതി അനുമതി നൽകുന്ന മുറയ്ക്ക് ഇവരുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും. ചെന്നൈയിലെ സ്പായിലും താൻ പീഡനത്തിനിരയായതായി പെൺകുട്ടി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം ആന്ധ്രപ്രദേശിലേക്ക് തിരിച്ചിട്ടുണ്ട്.

Related Articles

Back to top button