മലയിൻകീഴിലെ ക്ഷേത്രങ്ങളിലും വീട്ടിലും മോഷണം നടത്തിയ പ്രതികൾ പിടിയിൽ…

തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴിൽ ക്ഷേത്രങ്ങളിലും വീട്ടിലും മോഷണം നടത്തിയ കേസിൽ രണ്ടുപേർ പൊലീസിന്റെ പിടിയിലായി. തേമ്പാമൂട് സ്വദേശി അജിത്ത്, കള്ളിക്കാട് സ്വദേശി അജയ് എന്നിവരാണ് പിടിയിലായത്.

മലയിൻകീഴിലെ മൂന്ന് ക്ഷേത്രങ്ങളിലും ഒരു വീട്ടിലുമാണ് ഇവർ മോഷണം നടത്തിയത്. ആൽത്തറ ഭഗവതി ക്ഷേത്രം, ശിവനാഗേശ്വര ക്ഷേത്രം, ഇരട്ടക്കലുങ്ക് ക്ഷേത്രം എന്നിവിടങ്ങളിലെ ഭണ്ഡാരങ്ങളും മേൽശാന്തിയുടെ മുറിയും കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.

Related Articles

Back to top button