വാരണാസിയിൽ എയർ ഷോ കാണാൻ മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 24, 25 തീയതികളിൽ വാരണാസിയും കേദാർനാഥും സന്ദർശിക്കും. സ്വന്തം ലോക്സഭാ മണ്ഡലമായ വാരണാസിയിലെ വികസന പരിപാടികളിലും ഇന്ത്യൻ വ്യോമസേനയുടെ എയർ ഷോയിലും പങ്കെടുക്കുന്നതിനൊപ്പം കേദാർനാഥിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തും.
വാരണാസിയിലെ സേവാപുരി മേഖലയിൽ ഒരു ഫാക്ടറി ഉദ്ഘാടനം ചെയ്യുന്നതും നഗരത്തിലെ വിവിധ വികസന പദ്ധതികളുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കുന്നതും പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമാണ്. ഒക്ടോബർ 25ന് ഗംഗാതീരത്തെ നമോ ഘട്ടിൽ നടക്കുന്ന വ്യോമസേനയുടെ പ്രത്യേക എയർ ഷോയിൽ മോദി പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങിൽ പങ്കെടുക്കും.



