കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസ്

പത്തനംതിട്ട: കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അടൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങൾ വഴി തന്നെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ചാണ് കെ.പി. ഉദയഭാനു പരാതി നൽകിയത്.

പൊതുപ്രവർത്തനത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലും, ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന ആളാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചുവെന്നുമാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്. ഷാഫി പറമ്പിൽ വിഷയത്തിലും രാഹുൽ മാങ്കൂട്ടത്തിലിനെ ഉദയഭാനു വിമർശിച്ചതിന് പിന്നാലെയായിരുന്നു ശ്രീനാദേവിയുടെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നത്. സിപിഐ വിട്ട് കോൺഗ്രസിൽ എത്തിയ നേതാവാണ് ശ്രീനാദേവി കുഞ്ഞമ്മ.

Related Articles

Back to top button