ആരോഗ്യ മേഖലയിലെ ടാസ്‌ക് ഫോഴ്‌സ് ആശങ്കയുണ്ടാക്കുന്നു…പുനഃപരിശോധിക്കണമെന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: സ്വകാര്യ മേഖല നേതൃത്വം നല്‍കുന്ന ടാസ്‌ക് ഫോഴ്‌സ് ഭയമുണ്ടാക്കുന്നതാണെന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളത്തിലെ ശക്തമായ പൊതുജന ആരോഗ്യ ശൃംഖലയെ തകര്‍ക്കരുത്. ടാസ്‌ക് ഫോഴ്‌സ് വിദഗ്ദ സമിതിയില്‍ അഴിമതിക്കേസില്‍ ആരോപണ വിധേയരായവരുണ്ട്. ഈ തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും കെ കെ ശൈലജ ആവശ്യപ്പെട്ടു.

‘കമ്മിറ്റി ഓര്‍ഡര്‍ ഒറ്റനോട്ടത്തില്‍ തന്നെ ആശങ്കയുണ്ടാക്കുന്നതാണ്. കേരളത്തിലെ ശക്തമായ പൊതുജന ആരോഗ്യ ശൃംഖലയെ എന്തിനാണ് സ്വകാര്യ മേഖലയ്ക്ക് അവരുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ നടത്താന്‍ അനുവാദം കൊടുക്കുന്നത്. പഠനം നടത്തുന്നതില്‍ വിരോധമില്ലെന്നും എന്നാല്‍ അതില്‍ ഉത്തര്‍പ്രദേശിലെ ചീഫ് സെക്രട്ടറിയായിരുന്ന ആളും ഉള്‍പ്പെടുന്നുണ്ട്. അഴിമതിക്കുറ്റത്തിന് ആരോപണ വിധേയനായ ആളാണ് അദ്ദേഹം.’ സര്‍ക്കാര്‍ പരിശോധിച്ച് തിരുത്തണമെന്നും കെ കെ ശൈലജ പറഞ്ഞു.

Related Articles

Back to top button