കോവളം സ്പായിലെ പീഡനം…അനുരൂപിനെതിരെ പൊലീസിന് ലഭിച്ചത് നിർണായക തെളിവ്….

തിരുവനന്തപുരം: കോവളത്ത് സ്പായിൽ പതിനാറുകാരി ലൈംഗികാതിക്രം നേരിട്ട സംഭവത്തിൽ, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. ഉള്ളൂർ സോണൽ ഓഫീസിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനുരൂപിന്റെ ബിനാമി സ്ഥാപനമാണ് ഡ്രീംസ് സ്പായെന്ന് നിർണായക തെളിവുകൾ ലഭിച്ചതോടെയാണ് അറസ്റ്റ്. അറസ്റ്റിന് പിന്നാലെ അനുരൂപിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. മേയർ വി വി രാജേഷിന്റെ നിർദേശ പ്രകാരമായിരുന്നു നടപടി. സ്പായിലെ പണമിടപാട് അനുരൂപിന്റെ പേരിലാണെന്നത് ഉൾപ്പെടെയുള്ള തെളിവുകളാണ് പൊലീസിന് ലഭിച്ചത്. ഒന്നാം പ്രതിയായ കുട്ടിയുടെ ഇളയമ്മയുമായി അനുരൂപിന് നേരിട്ട് ഇടപാടുണ്ടന്നും കണ്ടെത്തി. അനുരൂപിനെതിരെ പൊലീസിന് ലഭിച്ചത് നിർണായക തെളിവുകളാണ്.

Related Articles

Back to top button