കോടിയേരിയുടേയും VSൻ്റെയും മക്കള്‍ക്കില്ലാത്ത പ്രതിരോധം വീണയ്ക്ക് പാര്‍ട്ടി നല്‍കുന്നതെന്തിന്…

വീണ ടിയ്ക്കെതിരായ കേസില്‍ പാര്‍ട്ടി പ്രതിരോധമെന്തിനെന്ന് സിപിഐഎം വിപുലീകൃത കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികളുടെ വിമര്‍ശനം. കോടിയേരിയുടെയും വിഎസിന്റെയും മക്കള്‍ക്കെതിരായ ആരോപണങ്ങള്‍ പാര്‍ട്ടി പ്രതിരോധിച്ചില്ല. വീണ തൈക്കണ്ടിക്കെതിരായ ആരോപണങ്ങളെ സിപിഐഎം എന്തിന് പ്രതിരോധിക്കണമെന്നായിരുന്നു ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്ന ചര്‍ച്ച. പാര്‍ട്ടി എന്തിനാണ് വീണക്കെതിരായ കേസില്‍ പ്രസ്താവന ഇറക്കുന്നതെന്നും ചോദ്യമുയർന്നു. പിണറായി വിജയനെ വേദിയിലിരുത്തിയായിരുന്നു വിമര്‍ശനം. വീണയെയും അവരുടെ കമ്പനിയെയും ന്യായീകരിക്കാന്‍ പാര്‍ട്ടിയുടേയും സംഘടനയുടേയും ഊര്‍ജവും സമയവും ചെലവഴിക്കുന്നത് തെറ്റാണെന്നും വിമര്‍ശനമുയര്‍ന്നു.

Related Articles

Back to top button