സർക്കാർ മെഡിക്കൽ കോളേജുകളിൽ ഗുരുതര പ്രതിസന്ധി… 800 ഡോക്ടർമാരെയും 1200 ജീവനക്കാരെയും…

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാരുടെ വൻ കുറവുമൂലം രൂക്ഷമായ പ്രതിസന്ധി. കേരളത്തിലെ 14 ജില്ലകളിലേക്കുമായി 800 ഡോക്ടർമാരെ ഉടൻ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡി.എം.ഇ) ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ചു. രണ്ടാഴ്ച മുൻപാണ് ഡി.എം.ഇ കത്തയച്ചത്. ഡോക്ടർമാർക്ക് പുറമെ നഴ്സുമാർ ഉൾപ്പെടെ ആയിരത്തിലധികം ആരോഗ്യ പ്രവർത്തകരെയും ഉടൻ ആവശ്യമുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ഡോക്ടർമാർക്ക് പുറമെ നഴ്സുമാർ ഉൾപ്പെടെ 1,200-ലധികം ആരോഗ്യ പ്രവർത്തകരെയും അടിയന്തരമായി ആവശ്യമുണ്ടെന്ന് കത്തിൽ വ്യക്തമാക്കുന്നുണ്ട്. സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ ഉൾപ്പെടെ നിലവിലുള്ള ജീവനക്കാരുടെ കുറവ് മെഡിക്കൽ കോളജുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടേതുൾപ്പെടെയുള്ള ശമ്പളവും വേതനവും പരിഷ്കരിക്കണമെന്നും ഡിഎംഇ ആവശ്യപ്പെട്ടിട്ടുണ്ട്. ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ ഉടൻ നിയമനം നടത്തിയില്ലെങ്കിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ പ്രവർത്തനം കൂടുതൽ താളം തെറ്റുമെന്ന മുന്നറിയിപ്പാണ് കത്തിൽ നൽകുന്നത്.




