ആലപ്പുഴയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം…

ആലപ്പുഴ: എസി റോഡിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാർഡിൽ വലിയ കലവൂർ ഗോകുലം വീട്ടിൽ പരേതരായ കൃഷ്ണൻകുട്ടിയുടെയും ശാരദയുടെയും മകൻ ഗോകുൽ കൃഷ്ണനാണ് (44) മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ എസി റോഡിൽ മങ്കൊമ്പ് മേൽപാലത്തിലാണ് അപകടം.

ആലപ്പുഴ ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്ക്, സ്‌കൂട്ടറിൽ തട്ടി നിയന്ത്രണം തെറ്റി കെഎസ്ആർടിസി ബസിനടിയിലേക്കു പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തലയ്ക്കു ഗുരുതര പരുക്കേറ്റ ഗോകുലിനെ പുളിങ്കുന്ന് പൊലീസിന്റെ നേത്യത്വത്തിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

Related Articles

Back to top button