ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ വിദ്യാർത്ഥി യൂണിയൻ വേണമെന്ന ആവശ്യം പരിഗണിക്കാനൊരുങ്ങി സർവകലാശാല

ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ വിദ്യാർത്ഥി യൂണിയൻ വേണമെന്ന ആവശ്യം പരിഗണിക്കാനൊരുങ്ങി സർവകലാശാല. വിദ്യാർത്ഥി യൂണിയൻ വേണമെന്ന ആവശ്യമുയർത്തി അഞ്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള നിരാഹാര സമരം ഒരാഴ്ച്ച പിന്നിട്ടതോടെയാണ് സർവകലാശാല അധികൃതരുടെ മനംമാറ്റം. യൂണിയൻ രൂപീകരണത്തിൻറെ ഭാഗമായി സമരം ചെയ്യുന്ന വിദ്യാർത്ഥികളുമായി ചർച്ച നടത്താൻ ഉന്നതതല സമിതി രൂപീകരിച്ചു. വിവിധ വിഭാഗങ്ങളിലെ ഡീൻമാരെ ഉൾപ്പെടുത്തിയാണ് ഉന്നത തല സമിതി രൂപീകരിച്ചത്. ഏഴ് അംഗങ്ങളടങ്ങുന്ന ഈ സമിതി വിദ്യാർത്ഥികളുമായി ചർച്ച നടത്തിയ ശേഷം സർവകലാശാല വി സിക്ക് റിപ്പോർട്ട് കൈമാറും.

സർവകലാശാലയിൽ വിദ്യാർത്ഥി യൂണിയൻ പുനഃസ്ഥാപിക്കണമെന്നും ഒപ്പം നിരാഹാരം നടത്തുന്ന വിദ്യാർത്ഥികൾക്കെതിരെയെടുത്ത നടപടികൾ പിൻവലിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങൾ. അതേസമയം തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ നിരാഹാര സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

Related Articles

Back to top button