മാക്കേക്കടവ്-നേരേകടവ് പാലത്തിൽ അവകാശവാദവുമായി എൽഡിഎഫും യുഡിഎഫ് സർക്കാരും..

ആലപ്പുഴ: വേമ്പനാട് കായലിന് കുറുകെ ആലപ്പുഴ – കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ്-നേരേകടവ് പാലത്തെ ചൊല്ലി രാഷ്ട്രീയ വിവാദം. പാലത്തിൽ അവകാശവാദവുമായി യുഡിഎഫ് സർക്കാരും എൽഡിഫും രംഗത്തെത്തി. ഉദ്ഘാടനത്തിന് തൊട്ടുമുൻപ് പദ്ധതിയുടെ നാൾവഴികൾ എൽഡിഎഫ് പുറത്തുവിട്ടു. ഇന്ന് ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനാണ് എൽഡിഎഫ് തീരുമാനം. വൈകിട്ട് 5 മണിക്ക് നാട്ടുകാരുമായി ചേർന്ന് ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. പാലത്തിലൂടെ ജനകീയ നടത്തം സംഘടിപ്പിക്കും. എ എം ആരിഫ്, സി കെ ആശ, ദലീമ ജോജോ എന്നിവർ പങ്കെടുക്കും.

മുഖ്യമന്ത്രി വി ഡി സതീശൻ ആണ് ഇന്ന് പാലം ഉദ്ഘാടനം ചെയ്തത്. മന്ത്രി പി കെ ബഷീർ അധ്യക്ഷത വഹിച്ചു. ആഘോഷ പരിപാടിയിലേക്ക് പദ്ധതിക്ക് തറക്കലിട്ട ജി സുധാകരന് ക്ഷണമുണ്ടായിരുന്നില്ല. മാത്രമല്ല നോട്ടീസിൽ സുധാകരന്റെ പേരും ചിത്രവുമില്ലെന്നും പരാതി ഉയർന്നിരുന്നു. അതിനിടെ പാലത്തിന്റെ പണി പൂർത്തിയാക്കാൻ കഠിനപ്രയത്‌നം നടത്തിയത് കെ സി വേണുഗോപാൽ ആണെന്ന് ഷാനിമോൾ ഉസ്മാൻ അവകാശപ്പെട്ടപ. മുൻ എംഎൽഎ എ എം ആരിഫും ഇതിനായി പരിശ്രമം നടത്തി. ഉമ്മൻചാണ്ടിയുടെ കാലത്താണ് പാലത്തിന്റെ പണി ആരംഭിച്ചതെന്നും ഷാനി മോൾ ഉസ്മാൻ പറഞ്ഞു. പാലം ഉദ്ഘാടന വേദിയിൽ ഷാനിമോൾ ഉസ്മാൻ ആരീഫിനെ കുറിച്ച് പറഞ്ഞ സമയം സദസ്സിൽ നിന്ന് കൂവൽ ഉണ്ടായി.

Related Articles

Back to top button