വഖഫ് ബോർഡ് പുനഃസംഘടന….മുസ്ലിം ലീഗിനെ വിമർശിച്ച് സിറാജ് മുഖപത്രം….

വഖഫ് ബോർഡ് പുനഃസംഘടനയിൽ മുസ്ലിം ലീഗിനെ വിമർശിച്ച് സമസ്ത എപി വിഭാഗം മുഖപത്രം സിറാജ്. ‘വഖഫ് ബോർഡ് പുനഃസംഘടന വഞ്ചനാപരം’ എന്ന തലക്കെട്ടോട് കൂടിയ മുഖപ്രസംഗത്തിൽ ആണ് വിമർശനം. സമുദായത്തിലെ വിവിധ വിഭാഗങ്ങളുടെ താത്പര്യങ്ങൾ നീതിപരമായി പരിഗണിക്കുന്നതിന് പകരം ചില പ്രത്യേക വിഭാഗങ്ങളെ അവഗണിക്കുന്നത് കടുത്ത അനീതിയാണെന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.
മുസ്ലിം ലീഗാണ് നിലവിൽ വഖ്ഫ് ബോർഡ് കൈകാര്യം ചെയ്യുന്നത്. സമുദായാംഗങ്ങളുടെ ക്ഷേമത്തിനും സാമൂഹിക, വിദ്യാഭ്യാസ പുരോഗതിക്കുമായി രൂപവത്കരിക്കപ്പെട്ട പാർട്ടിയാണ് ലീഗ്. തങ്ങളുടെ അനുയായികൾക്കും താത്പര്യക്കാർക്കും ഭരണപരമായ സ്ഥാപന ങ്ങളിൽ സ്ഥാനങ്ങൾ നേടിക്കൊടുക്കുന്നതിനു പകരം എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുകയും വിശ്വാസം നേടിയെടുക്കുകയും പൊതുസ്വത്തുക്കളുടെ ശരിയായ സംരക്ഷണം ഉറപ്പാക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുകയുമാണ് പാർട്ടി നേതൃത്വം ചെയ്യേണ്ടത് എന്നുമാണ് വിമർശനം.



