കുടുംബത്തിന് ബാധ്യതയാകരുതെന്ന് ആത്മഹത്യാക്കുറിപ്പ്… ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ

തൃശൂർ: കോടന്നൂർ പുത്തൻവെട്ടുവഴിയിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കേപുരക്കൽ വീട്ടിൽ സത്യൻ (66), ഭാര്യ കുമാരി (59) എന്നിവരാണ് മരിച്ചത്. ഇരുവരും ഏറെ നാളായി വിവിധ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നുവെന്നാണ് വിവരം. വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കുടുംബത്തിന് ബാധ്യതയാകാതിരിക്കാനാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് കുറിപ്പിൽ വ്യക്തമാക്കിയതായാണ് വിവരം. വിവിധ അസുഖങ്ങൾ മൂലം ഏറെ ബുദ്ധിമുട്ടിയിരുന്നതായും മരണത്തിന് അതാണ് കാരണമെന്നും കുറിപ്പിലുണ്ടെന്നാണ് റിപ്പോർട്ട്. മകനും ഭാര്യയും ചോറ്റാനിക്കര ക്ഷേത്രത്തിൽ പോയി തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ ഒരു ഭാഗത്ത് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് അറിയിച്ചത്.

Related Articles

Back to top button