ലോകത്തിലെ മികച്ച 10 പരിഷ്‌കാരങ്ങളില്‍ ഉള്‍പ്പെട്ട് ഇന്ത്യയുടെ ഡിജിറ്റല്‍ മുന്നേറ്റം….

ആധാറും യുപിഐയും അടിസ്ഥാനമാക്കി ഇന്ത്യ വികസിപ്പിച്ചെടുത്ത ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍, ലോകത്തിലെ ഏറ്റവും ഫലപ്രദമായ 10 ഘടനാപരമായ പരിഷ്‌കാരങ്ങളില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ റേറ്റിങ് ഏജന്‍സിയായ ‘കെയര്‍എഡ്ജ് ഗ്ലോബല്‍ റേറ്റിങ്‌സ്’ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ ഈ അഭിമാനാര്‍ഹമായ നേട്ടം വ്യക്തമാക്കുന്നത്.ലോകമെമ്പാടുമുള്ള 38 രാജ്യങ്ങളിലെ 43 പരിഷ്‌കാരങ്ങള്‍ പഠനവിധേയമാക്കിയാണ് കെയര്‍എഡ്ജ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതില്‍ 10 എണ്ണം ‘ഏറ്റവും ഫലപ്രദമായവ’ ആയി കണ്ടെത്തി.ആധാര്‍: രാജ്യത്തെ 130 കോടിയിലധികം ആളുകളിലേക്ക്, അതായത് ജനസംഖ്യയുടെ 95 ശതമാനത്തോളം ആളുകളിലേക്ക് ആധാര്‍ സേവനങ്ങള്‍ എത്തിയിരിക്കുന്നു.യുപിഐ : പ്രതിമാസം 1,300 കോടിയിലധികം ഇടപാടുകളാണ് യുപിഐ വഴി നടക്കുന്നത്. ഇത് ഡിജിറ്റല്‍ പണമിടപാടുകളിലെ രാജ്യത്തിന്റെ വന്‍ വളര്‍ച്ചയാണ് കാണിക്കുന്നത്.

Related Articles

Back to top button