കിഫ്‌ബി ഭൂമി ഏറ്റെടുക്കൽ തട്ടിപ്പ്… നിർണായക തീരുമാനങ്ങളെടുത്തത് മന്ത്രിസഭ പോലും അറിയാതെ

തിരുവനന്തപുരം: കിഫ്‌ബി ഭൂമി ഏറ്റെടുക്കൽ തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ ദിനംപ്രതിയെന്നോണം പുറത്തുവരുന്നു. കിഫ്‌ബി പദ്ധതികളിൽ നിർണായക തീരുമാനങ്ങളെടുത്തത് മന്ത്രിസഭ പോലും അറിയാതെയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കണ്ണൂരിലും പാലക്കാട്ടും പന്ത്രണ്ടായിരം കോടി രൂപയ്ക്ക് ഭൂമി ഏറ്റെടുത്തത് കിൻഫ്രയുടെ കുറിപ്പിന്റെ അടിസ്ഥാനത്തിൽ മാത്രമെന്ന വിവരമാണ് ഏറ്റവുമൊടുവിൽ പുറത്തായത്. മസാല ബോണ്ട് ഇറക്കിയ ഘട്ടത്തിൽ ചീഫ് സെക്രട്ടറിയുടെയും ധനകാര്യ സെക്രട്ടറിയുടെയും എതിർപ്പ് മറി കടന്നുവെന്നും രേഖകൾ വ്യക്തമാക്കുന്നു.

Related Articles

Back to top button