നേഹ ബോറയെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച് ഡൽഹി പോലീസ്; അഭിജീത് ദീപ്കെയെ…

ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത ഐസ നേതാവ് നേഹ ബോറയെ വിട്ടയച്ചു. സുഹൃത്തുക്കൾ സ്റ്റേഷനിലെത്തി കണ്ടതിന് പിന്നാലെയാണ് നേഹയെ പൊലീസ് വിട്ടയച്ചത്. അതേസമയം, അഭിജിത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്നാണ് പൊലീസ് അറിയിച്ചത്.

കസ്റ്റഡിയിലെടുത്ത നേഹ ബോറയെ ആർകെ പുരം പൊലീസ് സ്റ്റേഷനിലായിരുന്നു എത്തിച്ചത്. നേഹയെ കാണാൻ സുഹൃത്തുക്കളിൽ ഒരാൾക്ക് പൊലീസ് അനുമതി നൽകി. എന്നാൽ അഭിജിത് ദീപ്കയെ കാണാൻ പൊലീസ് അനുവാദം നൽകിയില്ലെന്ന് സിജെപി ആരോപിച്ചു. അഭിജിത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ദീപ്കെയ്ക്കെതിരെ ബിഎൻഎൻഎസ് 126, 170 വകുപ്പ് പ്രകാരം കേസ് എടുത്തുവെന്നും പൊലീസ് വ്യക്തമാക്കി. ഗ്യാനേഷിൻറെ രാജിക്കായി ഡൽഹിയിൽ ഇന്നും സമരം തുടരും. ഇടത് സംഘടനകൾ തിരം​ഗ മാർച്ച് നടത്തും. സെൻട്രൽ സർക്കിളിൽ അടക്കം കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.

Related Articles

Back to top button