വി.ഡി സതീശൻ പിണറായി വിജയന്റെ കാർബൺ കോപ്പി

ഹരിപ്പാട് : ധൂർത്തിലും അഴിമതിയിലും പിണറായി വിജയന്റെ കാർബൺ കോപ്പിയാണ് വി.ഡി സതീശൻ എന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞു. ബി ജെ പി ആലപ്പുഴ സൗത്ത് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ജനസഭ ഹരിപ്പാട് ഗാന്ധി സ്ക്വയറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ
ഹെലികോപ്റ്ററിൽ നടന്നപ്പോൾ സതീശൻ പ്രൈവറ്റ് ജെറ്റിൽ നടക്കുന്നു എന്ന വെത്യാസം മാത്രമേയുള്ളൂ.സമസ്ത മേഖലയിലും പരാജയപെട്ട 150 ദിവസങ്ങൾ ആണ് കടന്നു പോയത്. ഭരണ പരാജയം മറക്കാനുള്ള മറ മാത്രമാണ് സതീശന് എസ്.ഐ.ആർ സമരമെന്നും അദ്ദേഹം കൂട്ടിചേർത്തു.



