സംസ്ഥാനത്ത് തുറമുഖ വികസനത്തിന് പുതിയ നീക്കം… ചെയർപേഴ്സൺ മുഖ്യമന്ത്രിയും വൈസ് ചെയർപേഴ്സൺ…

തിരുവനന്തപുരം: സംസ്ഥാനത്തെ തുറമുഖങ്ങളുടെ വികസനവും മേൽനോട്ടവും ലക്ഷ്യമിട്ട് അവതരിപ്പിച്ച മാരിടൈം ബോർഡ് ബില്ലിന്റെ വിശദാംശങ്ങൾ പുറത്ത്. തുറമുഖ മേഖലയിൽ സ്വകാര്യ നിക്ഷേപ നയങ്ങൾ നടപ്പാക്കുന്നതിന് സർക്കാരിന് ശുപാർശ നൽകാൻ മാരിടൈം ബോർഡിന് അധികാരമുണ്ടാകും. ബോർഡിന്റെ ചെയർപേഴ്സൺ മുഖ്യമന്ത്രിയും വൈസ് ചെയർപേഴ്സൺ തുറമുഖ മന്ത്രിയുമായിരിക്കും. സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളുടെയും മേൽനോട്ട ചുമതല മാരിടൈം ബോർഡിനായിരിക്കും.

തുറമുഖങ്ങളിലെ നാവിഗേഷൻ നിയന്ത്രിക്കുന്നതും ബോർഡിന്റെ ചുമതലകളിൽ ഉൾപ്പെടും. തുറമുഖങ്ങളിലെ സേവനങ്ങൾക്കും സൗകര്യങ്ങൾക്കും ലൈസൻസിങ് ഏർപ്പെടുത്താനും ബില്ലിൽ വ്യവസ്ഥയുണ്ട്. തീരദേശ സംരക്ഷണവുമായി ബന്ധപ്പെട്ട ഏജൻസിയായും മാരിടൈം ബോർഡ് പ്രവർത്തിക്കും. തുറമുഖ വികസനത്തിനായി സർക്കാരിന് കീഴിലുള്ള ഭൂമി ഏറ്റെടുക്കുന്നതിനും തുറമുഖവുമായി ബന്ധപ്പെട്ട സർക്കാർ, സ്വകാര്യ ഭൂമികൾ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും ബോർഡിന് അധികാരമുണ്ടാകുമെന്നാണ് ബില്ലിലെ വ്യവസ്ഥകൾ. സംസ്ഥാനത്ത് വലിയ തോതിലുള്ള തുറമുഖ വികസനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. ആഗോളതലത്തിലെ അക്കാദമിക് പ്രോഗ്രാമുകൾ പോർട്ട് സിറ്റിയുടെ ഭാഗമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ അവതരിപ്പിച്ച മാരിടൈം ബിൽ തുടർപരിശോധനയ്ക്കായി സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.

Related Articles

Back to top button